മേഴ്‌സിസൈഡ് ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി ലിവർപൂൾ. റയാൻ ഗ്രേവെൻബെർക്കും (10) ഹ്യുഗോ എക്കിറ്റിക്കെയുമാണ് (29) ലിവർപൂളിനായി ഗോൾ നേടിയത്. ഇദ്രിസ്സ ഗ്വായായാണ് (58) എവർട്ടനായി വല കുലുക്കിയത്. പ്രീമിയർ ലീഗിൽ ലിവർപൂളിന് തുടർച്ചയായ അഞ്ചാം ജയം.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മുഹമ്മദ് സലാഹ് നൽകിയ പന്തിൽ കാലു വെച്ച് റയാൻ ഗ്രേവെൻബെർക്ക് ആതിഥേയർക്ക് ലീഡ് നൽകി. മത്സരത്തിൽ ആധിപത്യം തുടർന്ന ലിവർപൂൾ 29 മിനിറ്റിൽ ഗ്രേവെൻബെർക്കിന്റെ അസിസ്റ്റിൽ ഹ്യുഗോ എകിട്ടിക്ക ലിവർപൂളിനു വേണ്ടി ലീഡുയർത്തി.
രണ്ടാം പകുതിയിൽ പക്ഷെ എവർട്ടൺ മത്സരത്തിലേക്ക് തിരിച്ചു വന്നു. മധ്യനിര താരം ഇദ്രിസ്സ ഗ്വായെയാണ് എവർട്ടന്റെ ഗോൾ നേടിയത്. അവസാനം വരെ എവർട്ടൺ അവരുടെ ശ്രമം തുടർന്നെങ്കിലും സമനില ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ലിവർപൂളിനായി റെക്കോർഡ് സൈനിങ് അലക്‌സാണ്ടർ ഇസാക് പ്രീമിയർ ലീഗിൽ തന്റെ അരങ്ങേറ്റം കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
