ഫുട്ബോള്‍ ലോകത്തിലെ രണ്ട് ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ആരാണ് മികച്ചത് എന്നതിനെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ എപ്പോഴും ഒരു ചര്‍ച്ചയുണ്ട്. ഇരുവരും നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും ലയണൽ മെസി മറികടന്നിരിക്കുകയാണ്.
എംഎൽഎസ് ടൂർണമെന്റിൽ എൽഎ ഗാലക്‌സിക്കെതിരായ മത്സരത്തിൽ മിന്നും പ്രകടനമാണ് ഇന്റർ മയാമിയ്ക്കായി മെസി കാഴചവെച്ചത്. പരിക്ക് കഴിഞ്ഞ് തിരിച്ചെത്തിയ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി ആയിരുന്നു മെസി മികച്ച പ്രകടനം കാഴ്ചവെച്ചത്.
മത്സരം 1-1 എന്ന നിലയിൽ നിൽക്കുമ്പോൾ മെസി പകരക്കാരനായി എത്തി ഒരു ഗോൾ നേടുകയും ഇന്റർ മയാമിയുടെ ലീഡ് ഉയർത്തുകയും ചെയ്‌തു. മൂന്നാം ഗോൾ പിറന്നതാകട്ടെ മെസി നൽകിയ അസ്സിസ്റ്റിലൂടെ ആണ്. ഇതോടെ എൽഎ ഗാലക്‌സിക്കെതിരായ മത്സരത്തിൽ 3-1 എന്ന സ്കോർ നേടി ഇന്റർ മയാമി ജയം സ്വന്തമാക്കി.
വലതു കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നതിന് ശേഷം ആണ് മെസി ഇന്റർ മയാമിയ്ക്കായി വീണ്ടും മൈതാനത്ത് എത്തിയത്. ഓഗസ്റ്റ് 2ന് നെകാക്സയ്‌ക്കെതിരായ ഇന്റർ മയാമിയുടെ ലീഗ് കപ്പ് മത്സരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
എംഎൽഎസ് 2025 സീസണിൽ മെസി നേടുന്ന 19-ാം ഗോളായിരുന്നു ഇത്, കഴിഞ്ഞയാഴ്ച ഒർലാൻഡോയിൽ 4 -1 ന് പരാജയപ്പെട്ടതിന് ശേഷം ഈസ്റ്റിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്റർ മയാമി നാലാം സ്ഥാനത്തേക്ക് ഉയർന്നു. മെസിയുടെ ഇടപെടലാണ് ഈ കുതിപ്പിന് കാരണമായത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് 875 കരിയർ ഗോളുകൾ നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും മെസി കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്