അർജന്റീനക്കായി സ്വന്തം മണ്ണിലെ തന്റെ അവസാന മൽസരത്തിൽ ഇരട്ടഗോളുമായി ലയണൽ മെസി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് അർജന്റീനക്ക് ജയം.
38 കാരൻ മെസി സ്വന്തം മണ്ണിൽ അവസാന മൽസരത്തിനിറങ്ങിയപ്പോൾ 80,000 ത്തിലധികം ആരാധകരാണ് അദ്ദേഹത്തെ വരവേറ്റത്. അവർക്കു മുന്നിൽ രണ്ടു തകർപ്പൻ ഗോളുകളുമായാണ് ലയണൽ മെസി കളം നിറഞ്ഞത്. 39, 80 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഒരു ഗോൾ ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയ്ക്കായി നേടിയത്.
39-ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസ് നീട്ടി നൽകിയ പന്തിനെ ലയണൽ മെസി തന്റെ ഇടങ്കാലൻ ഷോട്ടിലൂടെ വലയിലെത്തിച്ചു. 76-ാം മിനിറ്റിൽ നിക്കോ ഗോൺസാലസിന്റെ മികച്ചൊരു ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് ലൗട്ടാരോ മാർട്ടിനസ് അർജന്റീനയുടെ ഗോൾ ഇരട്ടിയാക്കി. 80-ാം മിനിറ്റിൽ അൽമാഡയുടെ പാസിൽനിന്ന് മെസി വീണ്ടും ലക്ഷ്യം കണ്ടതോടെ മൂന്നു ഗോളിന് അജന്റീന വിജയം സ്വന്തമാക്കി.
ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ 12 വിജയവും 2 സമനിലകളും 3 തോൽവികളുമായി 38 പോയിന്റോടെ അർജന്റീന ഇതിനകം തന്നെ 2026 ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
മെസിയുടെ വിരമിക്കൽ പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും, മെസിക്ക് നാട്ടിൽ കളിക്കാൻ അവസരം ലഭിക്കാനിടയില്ല.
വെനസ്വേലയ്‌ക്കെതിരായ മൽസരം ഏറെ പ്രധാനപ്പെട്ടതാണെന്ന് മെസിയും പരിശീലകൻ ലയണൽ സ്‌കലോണിയും പ്രഖ്യാപിരുന്നു. യോഗ്യതാ റൗണ്ടിൽ അടുത്ത മൽസരം ഇക്വഡോറിലാണ്. അതിനുശേഷം അർജന്റീനയുടെ സൗഹൃദമൽസരങ്ങൾ വിദേശത്താണ് നടക്കുന്നത്. അടുത്തവർഷം നടക്കുന്ന ലോകകപ്പോടെ മെസി വിരമിക്കൽ പ്രഖ്യാപിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്