അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്റർ മയാമിയുമായുള്ള കരാർ 2028 വരെ പുതുക്കി. ഇപ്പോൾ 38 വയസ്സുള്ള കാൽപന്ത് ലോകത്തെ വിസ്മയം 41-ാം വയസ്സിലും കളിക്കളത്തിലുണ്ടാവുമെന്ന് ഇതോടെ വ്യക്തമായി.
42-ാം വയസ്സിലും അൽ നസറിന് വേണ്ടി കളിക്കാനുള്ള കരാർ ഈ വർഷമാണ് പോർച്ചുഗലിന്റെ പടക്കുതിര ക്രിസ്റ്റ്യാനോ റൊണാൾഡോ പുതുക്കിയത്. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റി 2027 വരെ പ്രൊഫഷണൽ ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ ഉണ്ടാവും. ഫോമിന്റെ കാര്യത്തിൽ ഇരുവരും കത്തിനിൽക്കുകയാണെന്ന് പറയാം. ഫിറ്റ്‌നസിലും ഒരു കുറവില്ല.
ക്രിസ്റ്റ്യാനോ രണ്ട് വർഷം കൂടി ക്ലബ്ബ് ഫുട്‌ബോളിൽ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചപ്പോൾ മൂന്ന് വർഷം കളിക്കുമെന്നാണ് മെസ്സിയുടെ അറിയിപ്പ്. ക്രിസ്റ്റ്യാനോ 42 വയസ്സിലും കളിക്കാൻ തീരുമാനിച്ചപ്പോൾ 41ലും തുടരുമെന്നാണ് മെസ്സിയുടെ പുതിയ പ്രഖ്യാപനം. പ്രായത്തിൽ ക്രിസ്റ്റ്യാനോയെക്കാൾ രണ്ട് വയസ്സ് ചെറുപ്പമാണ് മെസ്സിക്ക്. ഇന്റർ മയാമിയുടെ കരാർ പുതുക്കിയതോടെ 2026ലെ ഫിഫ ലോകകപ്പിന് ശേഷവും അദ്ദേഹം പ്രൊഫഷണൽ ക്ലബ്ബ് ഫുട്‌ബോളിൽ ഉണ്ടാവുമെന്ന് വ്യക്തമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
