പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ഗോളടിച്ച് കൂട്ടിയിട്ടും സമനിലയോടെ മടങ്ങാനായിരുന്നു ലിവർപൂളിന്റെ വിധി. ലീഡ്‌സ് യുണൈറ്റഡുമായി 3-3 സ്‌കോറിലായിരുന്നു കളി അവസാനിപ്പിച്ചത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഫ്രഞ്ച് സ്‌ട്രൈക്കർ ഹ്യൂഗോ എകിറ്റിക്കിയിലൂടെ രണ്ട് ഗോളിന്റെ ലീഡെടുത്ത ലിവർപൂളിനെതിരെ 73-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളിൽ മറുപടി നൽകി തുടങ്ങി. കൽവർട്ട് ലെവിനാണ് സ്‌പോട്ട് കിക്ക് മുതലെടുത്തത്. 75-ാം മിനിറ്റിൽ ലീഡ്‌സ് യുണൈറ്റഡിന്റെ ജർമ്മൻതാരം ആന്റൺ സ്റ്റാക് അവരുടെ രണ്ടാം ഗോൾ കണ്ടെത്തി.
എന്നാൽ 80-ാം മിനിറ്റിൽ ഷൊബോസ്ലായ് ലിവർപൂളിനെ മുന്നിലെത്തിച്ചു. എന്നാൽ പിടിച്ചുനിൽക്കാൻ ഏറെ ശ്രമിച്ചെങ്കിലും ഓട്ടാങ്കയുടെ അവസാന നിമിഷ ഗോളിൽ സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് ലിവർപൂളിന് നഷ്ടമായത്. ലിവർപൂൾ എട്ടാമതും ലീഡ്‌സ് യുണൈറ്റഡ് പതിനാറാമതുമാണ് പട്ടികയിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
