തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനുള്ള ആലപ്പി റിപ്പിൾസ് ടീമിന്റെ ബ്രാൻഡ് അംബാസഡറായി സിനിമാതാരം കുഞ്ചാക്കോ ബോബൻ. താരലേലത്തിനു ശേഷം വമ്പൻ മാറ്റങ്ങൾ നടത്തി എത്തുന്ന പുതു ആലപ്പി റിപ്പിൾസ് ടീമിന്റെ അവതരണം നാളെ ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. '
സേ നോ ടു ഡ്രഗ്‌സ്' പ്രചാരത്തിനു ഊന്നൽ നൽകിക്കൊണ്ടാണ് ടീം അവതരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4.30ന് ആരംഭിക്കുന്ന പരിപാടിയിൽ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ടീം അംഗങ്ങൾക്കും കോച്ചിങ് സ്റ്റാഫുകൾക്കുമൊപ്പം ടീം ഉടമകൾ, സ്‌പോൺസേർസ്, എസ്.ഡി കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും. റാപ്പർ ഫെജോ, ഡിജെ റിക്കി ബ്രൗൺ എന്നിവരുടെ ലൈവ് പെർഫോമൻസും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്