വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ( ഐപിഎൽ ) 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഇന്നിംഗ്‌സ് ഓപ്പണറായി ഇറങ്ങുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ . അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി ഗെയ്ക്‌വാദ് കൂടുതൽ സ്ഥിരത കൊണ്ടുവരുമെന്ന് ഇതിഹാസ ക്രിക്കറ്റ് താരം വിശ്വസിക്കുന്നു.
2025 ലെ ഐപിഎൽ പതിപ്പിൽ, ഗെയ്‌ക്‌വാദ് പരിക്കേൽക്കുന്നതിന് മുമ്പ് മൂന്നാം സ്ഥാനത്ത് ആണ് ബാറ്റ് ചെയ്തത്. ഡെവൺ കോൺവേയും റാച്ചിൻ രവീന്ദ്രയുമാണ് സിഎസ്‌കെയ്ക്കായി ഇന്നിംഗ്‌സ് തുറന്നത്. ഇത്തവണ മുൻ രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസണെ 18 കോടി രൂപയ്ക്ക് സിഎസ്‌കെ കൂടാരത്തിൽ എത്തിച്ചിട്ടുണ്ട് .
ടാറ്റ ഐപിഎൽ റിട്ടൻഷൻ ഷോയിൽ സംസാരിച്ച അനിൽ കുംബ്ലെ, സിഎസ്‌കെയിൽ സാംസണും മ്ഹാത്രെയും ഉണ്ടെങ്കിലും ഗെയ്‌ക്‌വാദ് ഓപ്പണറാകണമെന്ന് പറഞ്ഞു. "കഴിഞ്ഞ സീസണിൽ പരിക്കേറ്റതിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദ് തിരിച്ചെത്തുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്. അദ്ദേഹത്തിന് എന്റെ വ്യക്തമായ ഉപദേശം ബാറ്റിംഗ് ഓപ്പണർ ആയി തന്നെ ഇറങ്ങുക എന്നതാണ്. സഞ്ജു സാംസണും ആയുഷ് മ്ഹാത്രെയും ടീമിലുണ്ടെങ്കിലും, റുതുരാജ് സിഎസ്‌കെയ്ക്ക് ഓപ്പണറായി ഏറ്റവും അനുയോജ്യനാണ്. അദ്ദേഹത്തിന്റെ നേതൃത്വവും ബാറ്റിംഗും ടീമിന് ആവശ്യമായ സ്ഥിരത നൽകും," കുംബ്ലെ പറഞ്ഞു.
റുതുരാജ് ഗെയ്ക്‌വാദ്, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരെ ടോപ് സിക്‌സിൽ ഉൾപ്പെടുത്തി ബാറ്റിംഗ് കോർ കെട്ടിപ്പടുക്കാൻ സൂപ്പർ കിംഗ്‌സ് ശ്രമിക്കുമെന്ന് ഇതിഹാസ സ്പിന്നർ കുംബ്ലെ പറഞ്ഞു. മതീഷ പതിരണയെ ടോപ് സിക്‌സിൽ ഉൾപ്പെടുത്തിയതിന് ശേഷം സിഎസ്‌കെയുടെ ബൗളിംഗ് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കുംബ്ലെ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
