ലക്‌നൗ: ഓസ്‌ട്രേലിയൻ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ 412 റൺസ് ചേസ് ചെയ്ത് വിജയിച്ച് ഇന്ത്യ എ. പുറത്താകാതെ 176 റൺസ് നേടിയ കെ.എൽ രാഹുലിന്റേയും 100 റൺസടിച്ച സായ് സുദർശന്റേയും 56 റൺസടിച്ച ധ്രുവ് ജുറേലിന്റേയും മികവിലാണ് ഓസീസ് എയ്ക്ക് എതിരായ ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ വലിയ ചേസിംഗ് ജയം.
ആദ്യ ഇന്നിംഗ്‌സിൽ 420 റൺസടിച്ച ഓസീസിനെതിരെ ഇന്ത്യ 194 റൺസിന് ആൾഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ ഓസീസിനെ 185 റൺസിന് ആൾഔട്ടാക്കിയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഇതോടെയാണ് 412 റൺസ് വിജയലക്ഷ്യമായത്.
കഴിഞ്ഞദിവസം വ്യക്തിഗത സ്‌കോർ 74ൽ നിൽക്കേ റിട്ടയേഡ് ഹർട്ടായിരുന്ന കെ.എൽ രാഹുൽ ഇന്നലെ തിരിച്ചെത്തിയാണ് സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലെത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്