ഡി ബ്രൂയിൻ ഇനി നാപ്പോളിയിൽ

JUNE 11, 2025, 8:43 AM

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും പടിയിറങ്ങിയ മധ്യനിര മാന്ത്രികൻ കെവിൻ ഡി ബ്രൂയിൻ ഇനി നാപ്പോളിയിൽ.

നീണ്ട പത്ത് വർഷ കാലം ഇംഗ്ലീഷ് ക്ലബ് വമ്പന്മാരായ സിറ്റിയുടെ നെടുംതൂണായിരുന്ന ഡി ബ്രൂയിൻ ഇറ്റാലിയൻ സീരീ എ ചാമ്പ്യന്മാരായ നാപ്പോളിയുമായി ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്.

രണ്ടു വർഷത്തേക്കാണ് കരാറെന്നും പ്രമുഖ ഫുട്ബാൾ മാധ്യമപ്രവർത്തകനും ട്രാൻസ്ഫർ വിദഗ്ധനുമയ ഫബ്രിസിയോ റൊമാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

vachakam
vachakam
vachakam

2015ല്‍ വൂള്‍ഫ്സ്ബര്‍ഗില്‍ നിന്നാണ് താരം സിറ്റിയിലെത്തുന്നത്. പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി വളർന്നു.

സിറ്റി വിട്ടതിന് ശേഷം താരത്തെ ടീമിലെടുക്കാൻ നാപ്പോളി ശ്രമം നടത്തിയിരുന്നു. ഒടുവിൽ നാപ്പോളി തന്നെ താരത്തെ കൈക്കലാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam