രഞ്ജി ട്രോഫിയുടെ പുതിയ സീസണിനായി കേരള ടീം തയ്യാറെടുക്കുകയാണ്. രഞ്ജി ട്രോഫിയിൽ ചരിത്രം സൃഷ്ടിച്ച കേരള ടീം പുതിയ സീസണിനായി കൂടുതൽ ഊർജ്ജസ്വലതയോടെ തയ്യാറെടുക്കുകയാണ്. പോരായ്മകൾ മറികടന്ന് മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പുകൾ ഇത്തവണ നേരത്തെ തന്നെ ആരംഭിച്ചു. ഫിറ്റ്നസ് ക്യാമ്പിന്റെയും പരിശീലനത്തിന്റെയും ആദ്യ ഘട്ടം തിരുവനന്തപുരത്തായിരിക്കും. സഞ്ജു സാംസണും ജലജ് സക്സേനയും പരിശീലന ക്യാമ്പിൽ പങ്കെടുക്കും.
മുഖ്യ പരിശീലകൻ അമയ് ഖുറേഷ്യയുടെ കീഴിലാണ് പരിശീലനം. ഈ സീസണിലും അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഇതിനായി കളിക്കാരുടെ ശാരീരികക്ഷമത നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.
ഈ സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കോച്ച് അമയ് ഖുറേഷ്യ വ്യക്തമാക്കി. ആദിത്യ സർവത്ത് ഈ സീസണിൽ കേരളത്തോടൊപ്പമില്ല. പകരം, ഒരു ഇടംകൈയ്യൻ സ്പിന്നറെ അതിഥി താരമായി ഉൾപ്പെടുത്തും.
സഞ്ജു സാംസൺ ഇത്തവണ കേരളത്തിനായി കളിക്കുമെന്ന് പരിശീലകൻ പ്രതീക്ഷിക്കുന്നു. രാജ്യത്തും വിദേശത്തും കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് പദ്ധതി. ചില പരിശീലന മത്സരങ്ങൾ കശ്മീരിൽ നടക്കും. അടുത്തിടെ കേരളം ഒമാൻ ദേശീയ ടീമിനെതിരെ ഒരു സൗഹൃദ മത്സരം കളിച്ചു.
കഴിഞ്ഞ സീസണില്‍ റണ്ണറപ്പായെങ്കിലും മുന്‍നിര ബാറ്റര്‍മാര്‍ തിളങ്ങാത്തതായിരുന്നു പോരായ്മ. ഇത്തവണ സഞ്ജു കൂടി എത്തുന്നതോടെ ഇത് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഖുറേസിയ. രഞ്ജിയില്‍ കരുത്തരായ സൗരാഷ്ട്ര, ചണ്ഡീഗഢ്, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഗോവ എന്നീ ടീമുകളുള്‍പ്പെട്ട എലൈറ്റ് ഗ്രൂപ്പ് ബി യിലാണ് കേരളം. ആദ്യ ഘട്ടം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെയും, നോക്കൗട്ട് മത്സരങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരി ആറുമുതല്‍ 28 വരെയും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്