മസ്‌കറ്റ് : ഒമാൻ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഒരു റണ്ണിന് കേരള ക്രിക്കറ്റ് ടീമിന് വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഒമാൻ ചെയർമാൻ ഇലവന് 165/8ലേ എത്താനായുള്ളൂ.
42 പന്തുകളിൽ 59 റൺസെടുത്ത ഓപ്പണർ കൃഷ്ണപ്രസാദാണ് കേരളത്തിന് കരുത്തായത്. വിഷ്ണു വിനോദ് (30),അഖിൽ സ്‌കറിയ (20), എ.കെ. അർജുൻ (17) എന്നിവരും പൊരുതി. 28 പന്തുകളിൽ 58 റൺസ് നേടിയ വിനായക് ശുക്‌ള ഒമാന്റെ മറുപടി ഇന്നിംഗ്‌സിൽ ഭീഷണിയായെങ്കിലും 18 -ാം ഓവറിൽ വിനായകിനെ വീഴ്ത്തി കെ.എം. ആസിഫ് കേരളത്തെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
19 -ാം ഓവറിൽ സിക്രിയ ഇസ്ലാമിനെയും ഹുസ്‌നൈൻ അലി ഷായെയും അഖിൽ സ്‌കറിയ പുറത്താക്കി. അവസാന പന്തിൽ രണ്ട് റൺസായിരുന്നു ചെയർമാൻ ഇലവന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവസാന പന്തിൽ ജിതൻകുമാർ രാമനന്ദിയെ ക്ലീൻ ബൗൾഡാക്കി കെ.എം. ആസിഫ് കേരളത്തിന് വിജയമൊരുക്കി. അഖിൽ സ്‌കറിയ മൂന്നും സലിയും ആസിഫും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്