കൗശൽ സിൽവയെ ഹോങ്കോംഗ് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ

JULY 29, 2025, 8:23 AM

മുൻ ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് താരം കൗശൽ സിൽവയെ ഹോങ്കോംഗ് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.

ഒരു അന്താരാഷ്ട്ര ടീമിന്റെ ചുമതല വഹിക്കുന്നത് അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ അനുഭവമാണിത്. സെപ്തംബർ 9ന് അഫ്ഗാനിസ്ഥാനെതിരെ ഹോങ്കോംഗ് തങ്ങളുടെ ഏഷ്യാ കപ്പ് പോരാട്ടം ആരംഭിക്കുമ്പോൾ ടീമിനെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

39 വയസുകാരനായ സിൽവ 2011 നും 2018 നും ഇടയിൽ ശ്രീലങ്കയ്ക്ക് വേണ്ടി 39 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർഓപ്പണറായി തിളങ്ങിയ അദ്ദേഹം 41 സെഞ്ച്വറികളടക്കം 13,932 റൺസ് നേടിയിട്ടുണ്ട്. 2019ൽ കളിക്കളത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ അദ്ദേഹം പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam