കരുൺ നായരും ജിതേഷ് ശർമ്മയും വിദർഭ വിട്ടേക്കും

JUNE 20, 2025, 4:06 AM

അടുത്ത രഞ്ജിട്രോഫി സീസണിന് മുന്നോടിയായി വിദർഭയ്ക്ക് രണ്ട് പ്രധാന കളിക്കാരെ, കരുൺ നായരെയും ജിതേഷ് ശർമ്മയെയും നഷ്ടമാകും.

2024-25 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച നായർ തന്റെ ഹോം സ്റ്റേറ്റായ കർണാടകയിലേക്ക് മടങ്ങാൻ സാധ്യതയുണ്ട്. അതേസമയം, ജിതേഷ് ബറോഡയിലേക്ക് മാറാനൊരുങ്ങുകയാണ്.

കഴിഞ്ഞ സീസണിൽ വിദർഭയുടെ വിജയങ്ങളിൽ ഇരുവരും നിർണായക പങ്ക് വഹിച്ചിരുന്നു. രഞ്ജി ട്രോഫി കിരീടവും വിജയ് ഹസാരെ ട്രോഫിയിൽ റണ്ണേഴ്‌സ് അപ്പ് സ്ഥാനവും ഇതിൽ ഉൾപ്പെടുന്നു.

vachakam
vachakam
vachakam

863 റൺസുമായി രഞ്ജി ട്രോഫിയിൽ നാലാമത്തെ മികച്ച റൺസ് സ്‌കോറർ ആയിരുന്നു നായർ. കൂടാതെ 779 റൺസുമായി വിജയ് ഹസാരെ റൺ പട്ടികയിൽ ഒന്നാമതെത്തി. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനായി തിളങ്ങിയ ജിതേഷ്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭയെ നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ബറോഡയിലേക്കുള്ള മാറ്റം ഉടൻ തന്നെ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam