ടി20 ലോകകപ്പിന് നാലു മാസം മാത്രം ബാക്കിയിരിക്ക രാജ്യാന്തര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്ര്യാപിച്ച് ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ. ന്യൂസിലൻഡിനായി 93 ടി20 മത്സരങ്ങളിൽ കളിച്ച 35കാരനായ വില്യംസൺ 33 റൺസ് ശാശരിയിൽ 18 അർധസെഞ്ചുറികൾ അടക്കം 2575 റൺസ് നേടിയിട്ടുണ്ട്.
75 ടി20 മത്സരങ്ങളിൽ ന്യൂസിലൻഡിനെ നയിച്ച വില്യംസണ് കീഴിലാണ് 2021 ലോകകപ്പിൽ ടീം ഫൈനലിലെത്തിയത്. 2016ലും 2022ലും ന്യൂസിലൻഡിനെ സെമിയിലെത്തിക്കാനും വില്യംസണായി. 2024ലെ ടി20 ലോകകപ്പിൽ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ വൈറ്റ് ബോൾ ക്യാപ്ടൻസി മിച്ചൽ സാന്റ്‌നർക്ക് വില്യംസൺ കൈമാറുകയായിരുന്നു.
അടുത്തിടെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ നിന്ന വിട്ടുനിന്ന വില്യംസണ് പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
2021ലെ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്ക് മുന്നിൽ അടിയറവ് പറയേണ്ടിവന്നെങ്കിലും ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ബാറ്റിംഗ് തകർച്ചയെ നേരിട്ടപ്പോൾ ഒറ്റക്ക് പൊരുതിയ വില്യംസൺ നേടിയ 85 റൺസായിരുന്നു കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്
. ടി20യിൽ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കമെന്ന് വില്യംസൺ വ്യക്തമാക്കി. ടി20 ഫ്രാഞ്ചൈസി ലീഗുകളിലും തുടർന്നും കളിക്കും എന്നും വില്യംസൺ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
