2026 ഫിഫ ലോകകപ്പിലെ ആദ്യഗോൾ നേട്ട റെക്കോർഡുമായി ജൂലിയൻ ക്വിനോനസ്

JUNE 13, 2026, 4:23 AM

മെക്‌സിക്കോ സിറ്റി : ഈ ലോകകപ്പിലെ ആദ്യ ഗോൾ നേട്ടം എന്ന റെക്കാർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്ത് മെക്‌സിക്കൻ താരം ജൂലിയൻ ക്വിനോനസ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ഗോളിയിൽ നിന്നുള്ള ഷോർട്ട് പാസ് ക്‌ളിയർ ചെയ്യുന്നതിലെ ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ ശ്രദ്ധക്കുറവിൽ നിന്ന് പന്ത് തട്ടിയെടുത്ത് ക്വിനോനസ് വല കുലുക്കുകയായിരുന്നു. ഇതോടെ പെലെ, യൂർഗൻ ക്‌ളിൻസ്മാൻ, ഫിലിപ്പ് ലാം തുടങ്ങിയ മഹാരഥന്മാർക്കൊപ്പം ലോകകപ്പിൽ ആദ്യ ഗോൾ നേടിയവരുടെ പട്ടികയിലേക്ക് ക്വിനോനസും ഉയർത്തപ്പെട്ടു.

അപ്രതീക്ഷിതമായി ആദ്യ ഗോൾ നേടിയ ചില്ലറക്കാരനല്ല ക്വിനോനസ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ളവർ കളിക്കുന്ന സൗദി പ്രൊ ലീഗിൽ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഗോൾഡൻ ബൂട്ടിന് ഉടമയായി താരം.

അൽ കാദിസിയ്യ ക്‌ളബിനായി 31 കളികളിൽ 33 ഗോളുകൾ. അവസാന മത്സരത്തിൽ ഹാട്രിക്ക്. 29കാരനായ താരത്തിൽ നിന്ന് ഈ ലോകകപ്പിൽ ഇനിയും ഗോളുകൾ ആതിഥേയർ പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam