ചരിത്ര നേട്ടവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോ റൂട്ട്. ഇംഗ്ലണ്ട് ക്രിക്കറ്റിൽ 7,000 റൺസ് നേടുന്ന ആദ്യ താരമായി ജോ റൂട്ട് മാറി.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേട്ടത്തോടെയാണ് ജോ റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.
139 പന്തിൽ 21 ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 166 റൺസാണ് ജോ റൂട്ട് നേടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ആകെ 179 മത്സരങ്ങളിൽ നിന്ന് 7,082 റൺസായി ജോ റൂട്ടിന്റെ സമ്പാദ്യം.
ജോ റൂട്ടിന്റെ പ്രകടനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ആവേശകരമായ വിജയം നേടാനും ഇംഗ്ലണ്ടിന് കഴിഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 47.4 ഓവറിൽ 308 റൺസിൽ ഓൾ ഔട്ടായി.
മറുപടി ബാറ്റിങ്ങിൽ 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്