ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറക്ക് നാണക്കേടിന്റെ റെക്കോർഡ് . സൂപ്പർ ഫോറിലെ മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യക്കായി ന്യൂബോളെുടുത്തത്.
പാണ്ഡ്യക്കൊപ്പം ന്യൂബോളെറിയാനെത്തിയ ബുമ്രയെ പാക് ഓപ്പണര്‍മാരായ ഫഖര്‍ സമനും സാഹിബ്സാദാ ഫര്‍ഹാനും അനായാസമാണ് നേരിട്ടത്. പാകിസ്ഥാനെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ ബുമ്രക്കെതിരെ രണ്ട് സിക്സ് പറത്തി.
പവര്‍ പ്ലേയിലെ തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയ ബുമ്ര രണ്ടാം ഓവറില്‍ നോ ബോള്‍ അടക്കം 10 റണ്‍സ് വഴങ്ങി. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ബുമ്രക്കെതിരെ രണ്ട് ബൗണ്ടറി അടക്കം 13 റണ്‍സാണ് ഷാഹിബ്സാദ സര്‍ദാന്‍ അടിച്ചെടുത്തത്.
പവര്‍ പ്ലേയില്‍ മാത്രം ബുമ്രക്കെതിരെ ഫര്‍ഹാന്‍ നാലി ബൗണ്ടറി അടിച്ചപ്പോള്‍ ഫഖർ സമനും ബുമ്രക്കെതിരെ രണ്ട് ബൗണ്ടറി നേടി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ബുമ്ര മൂന്നോവറില്‍ 34 റണ്‍സാണ് വഴങ്ങിയത്.
കരിയറിലാദ്യമായാണ് ബുമ്ര പവര്‍ പ്ലേയില്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്. 2015ല്‍ തന്‍റെ രണ്ടാം ടി20 മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ മൂന്നോവറില്‍ 31 റണ്‍സ് വഴങ്ങിയതായിരുന്നു ബുമ്രയുടെ ഇതുവരെയുള്ള മോശം ബൗളിംഗ് പ്രകടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
