ജലജ് സക്‌സേന രഞ്ജിട്രോഫിയിൽ അടുത്ത സീസണിൽ കേരളത്തിനായി കളിക്കില്ല

AUGUST 29, 2025, 8:13 AM

ഒരുപതിറ്റാണ്ടോളമായി കേരള രഞ്ജി ട്രോഫി ടീമിന്റെ അഭിവാജ്യഘടകമായിരുന്ന മദ്ധ്യപ്രദേശിന്റെ ആൾറൗണ്ടർ ജലജ് സക്‌സേന അടുത്ത സീസണിൽ കേരളത്തിനായി കളിക്കാനുണ്ടാവില്ല.

വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുന്നുവെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷനെ ജലജ് അറിയിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കൾക്കൊപ്പം നിൽക്കാനാണ് ഈ തീരുമാനമെന്ന് ജലജ് അറിയിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാർ പറഞ്ഞു.

എന്നാൽ അടുത്ത സീസണിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി ജലജ് കളിക്കുമെന്നാണ് താരവുമായി അടുത്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കെ.സി.എയിൽ നിന്ന് ജലജ് എൻ.ഒ.സി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ കെ.സി.എല്ലിൽ ആലപ്പി റിപ്പിൾസിനായി കളിക്കുന്ന ജലജ് അതുകഴിഞ്ഞ് മടങ്ങും.

vachakam
vachakam
vachakam

2016ൽ കേരള ടീമിൽ അതിഥിതാരമായെത്തിയ ജലജ് 58 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളും പത്ത് അർദ്ധ സെഞ്ച്വറികളുമടക്കം 2252 റൺസും 269 വിക്കറ്റുകളും നേടി. 23 തവണ അഞ്ചുവിക്കറ്റ് നേട്ടം. 11 വർഷം മദ്ധ്യപ്രദേശിനായും കളിച്ച ഈ സ്പിൻ ആൾറൗണ്ടർ ആകെ 150 ഫസ്റ്റ് ക്‌ളാസ് മത്സരങ്ങളിൽ നിന്ന് 14 സെഞ്ച്വറികളും 54 അർദ്ധസെഞ്ച്വറികളും ഉൾപ്പടെ 7060 റൺസും 484 വിക്കറ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരളത്തെ രഞ്ജി റണ്ണേഴ്‌സ് അപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

ജലജിന് പകരം മദ്ധ്യപ്രദേശിൽ നിന്നുതന്നെയുള്ള ആൾറൗണ്ടർ അങ്കിത് ശർമ്മ കേരളത്തിലെത്തിയേക്കുമെന്നറിയുന്നു. 34കാരനായ അങ്കിത് ഇടംകയ്യൻ ബാറ്ററും സ്പിന്നറുമാണ്. 2009 മുതൽ മദ്ധ്യപ്രദേശിനായി കളിക്കുന്നു. 68 ഫസ്റ്റ്ക്‌ളാസ് മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്. രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകളിലുണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച ആദിത്യ സർവാതെ ഈ സീസണിൽ കേരളം വിട്ടു. ഛത്തിസ്ഗഡിനായാണ് സർവാതെ ഇനി കളിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam