ഓസ്ട്രേലിയക്കാർക്ക് വിരാട് കോലിയുടെയും രോഹിത് ശർമയുടെയും കളി കാണാനുള്ള അവസാന അവസരമായിരിക്കും വരാനിരിക്കുന്ന പരമ്പരയെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്.
"വിരാടും രോഹിത്തും കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. ഓസ്‌ട്രേലിയക്കാർക്ക് അവർ കളിക്കുന്നത് കാണാനുള്ള അവസാന അവസരമായിരിക്കാം ഇത്. അവർ കളിക്കളത്തിലെ ചാമ്പ്യന്മാരാണ്. എപ്പോഴും അവർക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഞങ്ങൾ അവർക്കെതിരെ കളിക്കുമ്പോഴെല്ലാം കാണികളുടെ ആരവം ഉച്ചത്തിലാകും."- കമ്മിൻസ് ജിയോഹോട്ട്സ്റ്റാറിനോട് പറഞ്ഞു.
രാജ്യത്ത് ഇതിനകം തന്നെ വലിയ ആവേശം തുടങ്ങിക്കഴിഞ്ഞെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു. അതേസമയം പരിക്കേറ്റതിനാൽ കമ്മിൻസ് പരമ്പര കളിക്കുന്നില്ല. ഇന്ത്യയ്ക്കെതിരേ കളിക്കാനാവാത്തത് വലിയ നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കളി നഷ്ടപ്പെടുന്നത് എപ്പോഴും നിരാശാജനകമാണ്. എന്നാൽ ഇതുപോലൊരു വലിയ പരമ്പര നഷ്ടമാകുന്നത് കൂടുതൽ പ്രയാസമാണെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്