ഐ.എസ്.എൽ തുടങ്ങുന്നതിലെ അനിശ്ചിതത്വത്തിന് പിന്നാലെ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സീനിയർ താരങ്ങളെ വീടുകളിലേക്ക് മടക്കി അയച്ചു. പുതിയ സീസൺ നീണ്ടുപോകുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് ഐ.എസ്.എൽ ക്ലബ്ബുകൾ.
പുതിയ ഐ.എസ്.എൽ സീസണിനുള്ള ടെണ്ടർ ഏറ്റെടുക്കാനുള്ള അവസാന തിയതി പിന്നിട്ടിട്ടും ഏറ്റെടുക്കാൻ ആരും വരാത്തതിനെ തുടർന്നാണ് ഈ തീരുമാനത്തിലെത്തിയത്. മോഹൻ ബഗാൻ അടക്കമുള്ള പല പ്രമുഖ ക്ലബ്ബുകളും പ്രവർത്തനം താത്കാലികമായി നിർത്തി വെച്ചതായി അറിയിച്ചു.
ഒഡിഷ എഫ്‌സി പോലുള്ള ക്ലബ്ബുകൾ സൂപ്പർ കപ്പിൽ പങ്കെടുക്കാതെ പിന്മാറിയിരുന്നു. എഫ്.എസ്.ഡി.എൽ, ഫാൻകോഡ്, ഹെറിറ്റേജ് കൺസോർഷ്യം കൂടാതെ ഒരു വിദേശ ബിഡ്ഡാറും ടെണ്ടർ ഏറ്റെടുക്കാൻ താല്പര്യം കാണിച്ചതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പക്ഷെ അവസാന തിയതിയായ നവംബർ 7 പിന്നിട്ടിട്ടും ടെൻഡർ ഏറ്റെടുക്കാൻ ആരും വന്നില്ല.
നിലവിൽ പ്രതിസന്ധി തുടരുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ ടീമുകൾ പ്രവർത്തനം നിർത്തി വെച്ചു. കൂടുതൽ ടീമുകളും ഈ പാത പിന്തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
