ഐ.എസ്.എൽ മത്സരക്രമത്തിൽ ധാരണയായി. മത്സരക്രമം അനുസരിച്ച് ബ്ലാസ്റ്റേഴ്‌സിന് സീസണിൽ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ഫെബ്രുവരി 14ന് കൊൽക്കത്തയിൽ വൈകീട്ട് 5 മണിക്കാണ് മത്സരത്തിന് കിക്കോഫ് ആകുക.
ഐ.എസ്.എല്ലിലെ മെയ് 11 വരെയുള്ള മത്സരക്രമം ആണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്‌സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7, 21, ഏപ്രിൽ 15,18, 23, മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാകും നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
