ഡബ്ലിൻ : ഇന്ത്യയ്ക്ക് എതിരായ ചരിത്ര ട്വന്റി 20 പരമ്പര നേട്ടത്തിന് പിന്നാലെ അയർലാൻഡ് ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകൻ ഹെയ്ൻറിച്ച് മലൻ രാജിവച്ചു. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. 2027 ആദ്യംവരെ ക്രിക്കറ്റ് അയർലാൻഡുമായി മലന് കരാറുണ്ടായിരുന്നു. എന്നാൽ ഇതാണ് പടിയിറങ്ങാനുള ശരിയായ സമയമെന്ന് മലൻ തീരുമാനിക്കുകയായിരുന്നുവെന്ന് ക്രിക്കറ്റ് അയർലാൻഡിലെ ഒരു ഭാരവാഹി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് എതിരായ ട്വന്റി 20 പരമ്പര അയർലാൻഡ് 2-0 ത്തിന് തൂത്തുവാരിയത്. എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് എതിരെ അയർലാൻഡിന്റെ ആദ്യ പരമ്പര നേട്ടമാണിത്. 2022 മുതൽ അയർലാൻഡ് ടീമിന്റെ പ്രധാന പരിശീലകനാണ് മലൻ. അയർലാൻഡിന് കഴിഞ്ഞ 3 ട്വന്റി20 ലോകകപ്പുകളിലും യോഗ്യത നേടിക്കൊടുത്ത മലന്റെ ശിക്ഷണത്തിലാണ് അയർലാൻഡ് ടെസ്റ്റിൽ ആദ്യമായി ജയം സ്വന്തമാക്കിയത്.
അയർലാൻഡ് ടീമിന്റെ പുതിയ കോച്ചായി മുൻ താരം ഗാരി വിൽസണെ നിയമിച്ചു. അയർലാൻഡിനായി 291 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് 40 കാരനായ ഗാരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
