2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മിനി ലേലം ഡിസംബറിൽ നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായി, ആരെയൊക്കെ ടീമുകൾ നിലനിർത്തും, ആരെയൊക്കെ ഉപേക്ഷിക്കും എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു ടീമിലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകണമെന്നില്ല. മിനി ലേലമായതിനാൽ, ചില നിർണായക മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയാൽ, എല്ലാ ടീമുകളിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസിനെ സംബന്ധിച്ച് വരുന്ന സീസൺ വളരെ പ്രധാനപ്പെട്ടതാണ്. ടീം മാനേജ്മെന്റ് എല്ലാം നൽകിയിട്ടും കപ്പിലേക്കെത്താൻ മുംബെെക്ക് സാധിക്കാത്തതിൽ വലിയ സമ്മർദ്ദം ടീമിന് മുകളിലുണ്ട്. ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായടക്കം കൊണ്ടുവന്നിട്ടും കിരീടത്തിലേക്കെത്താൻ സാധിക്കുന്നില്ല. ഇത്തവണ ചില സുപ്രധാന അഴിച്ചുപണികൾ കൂടി മുംബെെ നടത്തുമെന്നാണ് ലഭിക്കുന്ന സൂചന.
രോഹിത് ശർമ അടുത്ത സീസണിൽ ഉണ്ടായേക്കില്ലെന്നും അതിന് മുമ്പ് തന്നെ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നുമാണ് സൂചനകളുള്ളത്. രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രണ്ട് സീസൺ മുമ്പ് തന്നെ മുംബെെ മാറ്റിയിരുന്നു. അവസാന സീസണിൽ ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിന് മാത്രമായിരുന്നു ഹിറ്റ്മാനെ കളിപ്പിച്ചിരുന്നത്.
രോഹിത് അന്താരാഷ്ട്ര ടി20യിൽ നിന്ന് ഇതിനോടകം വിരമിച്ച് കഴിഞ്ഞു. മുംബെെ ഇഷാൻ കിഷനെ തിരിച്ചെത്തിക്കാൻ ശ്രമം നടത്തിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മുംബെെ ഒഴിവാക്കിയ ഇഷാൻ നിലവിൽ സൺറെെസേഴ്സ് ഹെെദരാബാദിനൊപ്പമാണ്. സെഞ്ചുറി പ്രകടനമടക്കം നടത്താൻ അവസാന സീസണിൽ ഇഷാന് സാധിച്ചിരുന്നു.
സഞ്ജു സാംസണെ മുംബെെ നോട്ടമിടുന്നുണ്ട്. എന്നാൽ ഡൽഹി ക്യാപിറ്റൽസും ചെന്നെെ സൂപ്പർ കിങ്സും മലയാളി താരത്തിനെ ഒപ്പം കൂട്ടാൻ സജീവമായി രംഗത്തുണ്ട്. മുംബെെ മറ്റൊരു സൂപ്പർ താരത്തേയും നോട്ടമിടുന്നുണ്ട്. അത് അഫ്ഗാൻ സ്പിൻ ഓൾറൗണ്ടറായ റാഷിദ് ഖാനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്