കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഐപിഎൽ വേദികളുടെ പട്ടികയിൽ. 2026 ഐപിഎൽ ചാമ്പ്യൻഷിപ്പ് മാർച്ച് 26 മുതൽ മെയ് 31 വരെ രാജ്യത്തുടനീളമുള്ള 18 വേദികളിലായി നടക്കും. മത്സര ഷെഡ്യൂളും വേദികളും ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും, ഇന്നലെ നടന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗം വേദികളെക്കുറിച്ച് അന്തിമ തീരുമാനമെടുത്തതായും ചില മത്സരങ്ങൾ തിരുവനന്തപുരത്തും നടക്കുമെന്നും സൂചനയുണ്ട്.
കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് വരാൻ സാധ്യതയുള്ള ഒരു ടീം സഞ്ജു സാംസൺ കളിച്ചിരുന്ന രാജസ്ഥാൻ റോയൽസ് ആണ്. രാജസ്ഥാൻ റോയൽസിന് ഇത്തവണ ജയ്പുർ സ്റ്റേഡിയത്തിൽ കളിക്കാൻ സാധ്യതയില്ല. അതിനാൽ അവർ ഈ സീസണിലേക്ക് പുതിയ സ്റ്റേഡിയം തേടുന്നുണ്ട്.
ബിസിസിഐ രാജസ്ഥാൻ ടീമിന് മുന്നിൽവെച്ചിരിക്കുന്ന ഒരു സ്റ്റേഡിയം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ്. കാര്യവട്ടം സ്റ്റേഡിയത്തിന്റെ അടിസ്ഥാനസൗകര്യവും പശ്ചാത്തലവുമൊക്കെ രാജസ്ഥാൻ റോയൽസ് വിലയിരുത്തിയിട്ടുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറമേ മറ്റൊരു ഹോം ഗ്രൗണ്ട് അന്വേഷിക്കുന്ന ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനോടും ബിസിസിഐ നിർദേശിച്ചിരിക്കുന്നത് കാര്യവട്ടം സ്റ്റേഡിയമാണ്. രണ്ട് ടീമുകളുടെയും ഏതാനും ഹോം മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
