ഐപിഎല്‍ 2026 മിനി ലേലത്തിന് മുന്നോടിയായി താരങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക പുറത്തുവിട്ട് ഫ്രാഞ്ചൈസികള്‍.
ആൻഡ്രേ റസല്‍, ഗ്ലെന്‍ മാക്‌സ് വെല്‍ അടക്കമുള്ള പ്രമുഖ താരങ്ങളാണ് ഇനി ലേലത്തിന് എത്തുക. ആന്‍േ്രഡ റസലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള ഒരു ദശാബ്ദത്തോളം നീളുന്ന ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്.
23.05 കോടിക്ക് കെകെആര്‍ സ്വന്തമാക്കിയ വെങ്കടേഷ് അയ്യരും റിലീസ് ചെയ്ത താരങ്ങളുടെ പട്ടികയിലുണ്ട്. ഡിസംബര്‍ 16 ന് അബുദാബിയിലെ ഇത്തിഹാദ് അരീനയില്‍ വെച്ചാണ് താരലേലം നടക്കുക.
2014 മുതല്‍ കെകെആറിന്റെ ഭാഗമാണ് ആന്‍േ്രഡ റസല്‍. ഫ്രാഞ്ചൈസിക്കു വേണ്ടി 133 മത്സരങ്ങളില്‍ നിന്നായി 2592 റണ്‍സും 122 വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസ് താരം നേടിയിട്ടുണ്ട്. അവസാന സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 167 റണ്‍സും എട്ട് വിക്കറ്റുകളുമാണ് താരം നേടിയത്.
ഐപിഎല്ലിന്റെ തുടക്കം മുതല്‍ കെകെആറിനൊപ്പമുള്ള താരമാണ് വെങ്കടേഷ് അയ്യര്‍. 23.05 കോടി നല്‍കിയാണ് അവസാന സീസണില്‍ ടീം അയ്യരെ സ്വന്തമാക്കിയത്.
ടീം തിരിച്ചുള്ള പ്രധാന റിലീസുകള്‍:
ചെന്നൈ സൂപ്പര്‍ കിങ്സ് (CSK): ദേവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, മാതീശ പതിരണ, ദീപക് ഹൂഡ, വിജയ് ശങ്കര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (KKR): ആന്‍ഡ്രേ റസല്‍, വെങ്കിടേഷ് അയ്യര്‍, ക്വിന്റണ്‍ ഡി കോക്ക്, മോയിന്‍ അലി, അന്റിച്ച് നോര്‍ട്ട്‌ജെ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (SRH): ആദം സാംപ, രാഹുല്‍ ചാഹര്‍, അഭിനവ് മനോഹര്‍, മുഹമ്മദ് ഷമി (LSGയിലേക്ക് ട്രേഡ് ചെയ്തു).
ഡല്‍ഹി ക്യാപിറ്റല്‍സ് (DC): ഫാഫ് ഡു പ്ലെസിസ്, ജെയ്ക്ക് ഫ്രേസര്‍-മഗ്ഗുര്‍ക്ക്, മോഹിത് ശര്‍മ്മ.
പഞ്ചാബ് കിങ്സ് (PBKS): ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡി.
രാജസ്ഥാന്‍ റോയല്‍സ് (RR): വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സഞ്ജു സാംസണ്‍ (CSKയിലേക്ക് ട്രേഡ് ചെയ്തു).
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (LSG): ഡേവിഡ് മില്ലര്‍, രവി ബിഷ്ണോയി, ആകാശ് ദീപ്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (RCB): ലിയാം ലിവിംഗ്സ്റ്റണ്‍, മായങ്ക് അഗര്‍വാള്‍, ടിം സീഫെര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
