ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്‌നിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്റർ മിലാന്റെ മാനേജർ സ്ഥാനം ഒഴിഞ്ഞ് സിമോൺ ഇൻസാഗി.
"എല്ലാം നൽകിയ നാല് വർഷത്തെ യാത്രയ്ക്ക് ശേഷം ഈ ക്ലബ്ബിനോട് വിട പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് അനുഭവിച്ച ആറ് വിജയങ്ങളിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും, കരയുകയും ചിരിക്കുകയും ആഘോഷിക്കുകയും ചെയ്ത ദശലക്ഷക്കണക്കിന് ഇന്റർ ആരാധകർക്ക് ഒരു അവസാന വാക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല''ഇൻസാഗി പറഞ്ഞു.
പരസ്പര ധാരണയിലൂടെ എടുത്ത തീരുമാനമാണിതെന്ന് ഇന്റർ മിലാൻ പ്രസ്താവനയിൽ പറഞ്ഞു.ഇന്ററിനെ രണ്ടുതവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് നയിച്ചത് ഇൻസാഗിയാണ്.
സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിന്റെ പരിശീലകനായി അടുത്ത മാസം നടക്കുന്ന ക്ലബ് ലോകകപ്പിന് ഇൻസാഗി എത്തുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്