മെസിയുടെ 48-ാം കീരിടനേട്ടത്തിൽ ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കർ കിരീടം

DECEMBER 8, 2025, 2:36 AM

മേജർ ലീഗ് സോക്കർ കിരീടം സ്വന്തമാക്കി ഇന്റർ മയാമി. ജർമ്മൻ സ്‌ട്രൈക്കർ തോമസ് മുള്ളറുടെ നേതൃത്വത്തിൽ ഇറങ്ങിയ കനേഡിയൻ ടീമായ വാൻകൂവർ വൈറ്റ് കാപ്‌സിനെതിരെ 3 -1 നായിരുന്നു ഇന്റർമയാമിയുടെ വിജയം.

ഈ കപ്പ് നേടിയതോടെ മെസിയുടെ 48 -ാം കീരിടനേട്ടമെന്ന ചരിത്രമാണ് പിറന്നത്. ടൂർണമെന്റിൽ 29 ഗോളുകളുമായി മെസി ടോപ്‌സ്‌കോറർ ആയി. 48 കരിയർ ട്രോഫികൾ നേടിയ 38 കാരനായ ലയണൽ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ഖ്യാതി കൂടി സ്വന്തമാക്കുകയാണ്.

അർജന്റീന ദേശീയ ടീമിനൊപ്പം മെസി ആറ് ട്രോഫികൾ സ്വന്തമാക്കിയപ്പോൾ കുഞ്ഞുനാൾ മുതൽ ദീർഘകാലം കളിച്ച ബാഴ്‌സലോണയ്‌ക്കൊപ്പം 35 കിരീടങ്ങളാണ് ഉയർത്തിയത്. ബാഴ്‌സ വിട്ടതിന് ശേഷം പാരീസ് സെന്റ് ജെർമെൻ ക്ലബ്ബിനൊപ്പം ഫ്രാൻസിൽ മൂന്ന് ട്രോഫികളടക്കമാണ് 48 എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നത്. ഇന്റർ മയാമിക്കൊപ്പം ഇതുവരെ നാല് ട്രോഫികളാണ് നേടിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam