നാഷ്‌വില്ലക്കെതിരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി

OCTOBER 25, 2025, 7:48 AM

മേജർ ലീഗ് സോക്കറിൽ നാഷ്‌വില്ലക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. ലയണൽ മെസി കളംനിറഞ്ഞു കളിച്ചപ്പോൾ ഇന്റർ മയാമി വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് മെസി തിളങ്ങിയത്. മത്സരത്തിൽ 19-ാം മിനിറ്റിലാണ് മെസി തന്റെ ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മെസി രണ്ടാം ഗോളും സ്വന്തമാക്കി.

ഇതോടെ ഒരു കലണ്ടർ ഇയറിൽ എല്ലാ മത്സരങ്ങളിലും നിന്നുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന എം.എൽ.എസ് താരമെന്ന നേട്ടവും മെസി കൈവരിച്ചു. 39 ഗോളുകളാണ് ഈ വർഷം മെസിയുടെ ബൂട്ടുകളിൽ നിന്നും പിറന്നത്. ഡെന്നിസ് ബൗംഗ, കാർലോസ് വെല എന്നിവരെയാണ് മെസി ഈ റെക്കോർഡിൽ മറികടന്നത്. ഇരുവരും ലോസ് എയ്ഞ്ചൽസിൽ കളിക്കുന്ന സമയത്താണ് ഈ ഗോൾ വേട്ട നടത്തിയത്. ഇരു താരങ്ങളും 38 ഗോളുകളാണ് നേടിയത്.

നാഷ്‌വില്ലക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ മെസി ഹാട്രിക് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യപകുതിയിൽ രണ്ട് ഗോളുകൾ നേടിയ മെസി രണ്ടാം പകുതിയും വലകുലുക്കി ഹാട്രിക്ക് പൂർത്തിയാക്കുകയായിരുന്നു. ഇതോടെ എം.എൽ.എസ്സിൽ 50 ഗോളുകൾ നേടാനും അർജന്റീന ഇതിഹാസത്തിന് സാധിച്ചു.

vachakam
vachakam
vachakam

മേജർ ലീഗ് സോക്കറിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ പൂർത്തിയാക്കുന്ന താരമായും ഇതോടെ മെസി മാറി. എം.എൽ.എസിലെ ഇതിഹാസ താരങ്ങളായ സ്ലാട്ടൻ ഇബ്രഹാമോവിച്ച്, ജോസഫ് മാർട്ടിനസ് തുടങ്ങിയ താരങ്ങളെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചുകൊണ്ടാണ് മെസി ഈ നേട്ടത്തിൽ എത്തിയത്.

അതേസമയം മെസിക്ക് പുറമെ ഇന്റർ മയാമിക്കായി ടാഡിയൊ അല്ലെൻഡെയും മയാമിക്കായി ലക്ഷ്യം കണ്ടു. ഹാനി മുഖ്താറാണ് നാഷ്‌വില്ലക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു താരം നാഷ്‌വില്ലക്കായി ആശ്വാസ ഗോൾ നേടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam