എം.എൽ.എസ് കപ്പ് കോൺഫറൻസ് സെമിഫൈനലിലെത്തി ഇന്റർ മയാമി

NOVEMBER 9, 2025, 9:07 AM

എം.എൽ.എസ് കപ്പ് പ്ലേഓഫ്‌സിന്റെ ആദ്യ റൗണ്ട് ടൈബ്രേക്കറിൽ നാഷ്‌വില്ലെ എസ്‌സിക്കെതിരെ 4-0ന്റെ മികച്ച വിജയവുമായി ഇന്റർ മയാമി എം.എൽ.എസ് കപ്പ് കോൺഫറൻസ് സെമിഫൈനലിൽ. ലയണൽ മെസ്സി ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു. കരിയറിലെ തന്റെ 400 -ാമത് അസിസ്റ്റ് കുറിക്കാനും മെസ്സിക്ക് ആയി.

അവിടെ ഈ മാസം അവസാനം നടക്കുന്ന എവേ മത്സരത്തിൽ അവർ എഫ്‌സി സിൻസിനാറ്റിയെ നേരിടും.

ഫോർട്ട് ലോഡർഡെയിലിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം മയാമി മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. മെസ്സി തന്റെ തനത് ശൈലിയിലുള്ള ഓട്ടത്തിലൂടെയും മികച്ച ഫിനിഷിലൂടെയും ആദ്യ ഗോൾ നേടി. തുടർന്ന് ജോർഡി ആൽബ, യുവ സ്‌ട്രൈക്കർ സിൽവെറ്റി എന്നിവരുമായി നടത്തിയ മികച്ച മുന്നേറ്റത്തിലൂടെ അദ്ദേഹം ലീഡ് ഇരട്ടിയാക്കി. ബുസ്‌കെറ്റ്‌സും ഡി പോളും നയിച്ച മയാമിയുടെ ഊർജ്ജസ്വലമായ മധ്യനിരയെ നേരിടാൻ നാഷ്‌വില്ലിന് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ, മെസ്സിയുടെ അസിസ്റ്റിൽ ടാഡിയോ അല്ലെൻഡെ രണ്ട് ഗോളുകൾ കൂടി കൂട്ടിച്ചേർത്തതോടെ മയാമി അനായാസം വിജയം സ്വന്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam