ബാഴ്‌സലോണയുടെ 34കാരനായ മിഡ്ഫീൽഡർ ഇനിഗോ മാർട്ടിനെസ് സൗദി ക്ലബായ അൽ നസറിലേക്കാണ് ചേക്കേറുന്നത്. ഫ്രീ ഏജന്റായാണ് താരം അൽ നസറിലെത്തുക. ബാഴ്‌സയിലെ സാമ്പത്തിക പ്രതിസന്ധിയാണ് താരത്തെ ഒഴിവാക്കിയതിന് പിന്നിൽ. കൂടാതെ വർഷം ബാഴ്‌സയ്‌ക്കൊപ്പം 50 മൽസരങ്ങൾ കളിക്കാനുള്ള ശാരീരിക ക്ഷമത ഇനിഗോയ്ക്കില്ലെന്നാണ് റിപോർട്ട്.
സ്പാനിഷ് ലീഗ് ജേതാക്കളായ ബാഴ്‌സയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് ഇനിഗോ കഴിഞ്ഞ രണ്ട് സീസണിലും നടത്തിയത്. സ്‌പെയിൻ ദേശീയ ടീം താരമായ ഇനിഗോ 21 മൽസരങ്ങളിൽ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.
2023ലാണ് ബാഴ്‌സയിലെത്തുന്നത്. അത്‌ലറ്റിക്കോ ബിൽബാവോ, റയൽ സോസിഡാഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്