അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 8ന് ഓസ്ട്രേലിയക്കെതിരെ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരം നവംബര്‍ 12ന് നെതര്‍ലൻഡ്സിനെതിരെ നടക്കും. ബെംഗളൂരിവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളെല്ലാം ഡേ നൈറ്റ് മത്സരങ്ങളാണ്.
ഒക്ടോബര്‍ 11ന് അഫ്ഗാനിസ്താനെതിരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങും. 14ന് പാകിസ്താനെതിരായ ബ്ലോക്ക്ബസ്റ്റര്‍ മത്സരം അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
19ന് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ നാലാം മത്സരവും 22ന് ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അഞ്ചാം മത്സരവും കളിക്കും.
ലക്നൗവില്‍ ഒക്ടോബര്‍ 29ന് ഇംഗ്ലണ്ടിനെതിരെയാണ് അടുത്ത കളി. നവംബര്‍ 2ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയും അഞ്ചിന് കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസില്‍ ദക്ഷിണാഫ്രിക്കയുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്