ചരിത്ര വിജയം; ഓസീസിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

OCTOBER 30, 2025, 12:36 PM

മുംബൈ: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ഇന്ത്യ ഫൈനലില്‍. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് ഇന്ത്യ ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ന് നടന്ന സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ വനിതകള്‍ 49.5 ഓവറില്‍ 338 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വനിതകള്‍ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്‌സിന്റെയും 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യന്‍ വിജയത്തിന് കാരണായത്.

ഫീബി ലിച്ച്ഫീല്‍ഡിന്റെ സെഞ്ച്വറിയുടെയും എല്ലിസ് പെറിയുടെയും ആഷ്‌ലി ഗാര്‍ഡനറുടെയും അര്‍ദ്ധ സെഞ്ച്വറിയുടെയും മികവിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്കെത്തിയത്. 93 പന്തുകള്‍ നേരിട്ട് 17 ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെ 119 റണ്‍സാണ് ലിച്ച്ഫീല്‍ഡ് നേടിയത്. 22കാരിയായ ലിച്ച്ഫീല്‍ഡിന്റെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്.

വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടമാണ് ലിച്ച്ഫീല്‍ഡ് സ്വന്തമാക്കിയത്. 77 പന്തുകളില്‍ താരം സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കി. 88 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും സഹിതമാണ് എല്ലീസ് പെറി 77 റണ്‍സെടുത്തത്. ലിച്ച്ഫീല്‍ഡും പെറിയും ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ വീണത് ഓസീസിന് തിരിച്ചടിയായി. ഇന്ത്യന്‍ വനിതകളില്‍ ശ്രീ ചരണിയും ദീപ്തി ശര്‍മയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ റണ്‍സൊഴുകുന്ന പിച്ചില്‍ ഓസ്‌ട്രേലിയയുടെ വമ്പന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam