സിഡ്‌നി: ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഡൽഹിയിൽ ജനിച്ച സ്പിന്നർ നിഖിൽ ചൗധരിയെ ഉൾപ്പെടുത്തി. ട്രാവിസ് ഹെഡിന് പകരമാണ് 30കാരനായ നിഖിലിന് ടീമിലേക്ക് വിളിവന്നത്. ബിഗ് ബാഷ് ലീഗിൽ ഹോബാർട്ട് ഹരിക്കെയ്ൻസിന്റെ താരമാണ്. 60 വർഷത്തിനിടെ ആദ്യമായാണ് ഒരിന്ത്യക്കാരൻ ഓസ്‌ട്രേലിയൻ ടീമിലെത്തുന്നത്. 1964ൽ ലെഗ് സ്പിന്നർ റെക്‌സ് സെല്ലേഴ്‌സ് കളിച്ചിരുന്നു.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന് വേണ്ടി 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഹർഭജൻ സിംഗ്, ശുഭ്മൻ ഗിൽ, അഭിഷേക് ശർമ എന്നിവർക്കൊപ്പം കളിച്ചിട്ടുള്ള താരം ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിലും പങ്കെടുത്തിട്ടുണ്ട്.
അമ്മാവനെ സന്ദർശിക്കാൻ ഓസ്‌ട്രേലിയയിലെത്തിയപ്പോൾ കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര അതിർത്തികൾ അടച്ചതോടെ തന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ ഓസ്‌ട്രേലിയയിലേക്ക് പറിച്ചുനടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
