ഓസ്‌ട്രേലിയ വനിത എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിത എ ടീം

AUGUST 16, 2025, 8:31 AM

ഓസ്‌ട്രേലിയ വനിത എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം. രണ്ടാം ഏകദിനത്തിൽ 2 വിക്കറ്റ് വിജയത്തോടെയാണ് ഇന്ത്യ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പാക്കിയത്.

രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകൾ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തു. ഇന്ത്യൻ വനിതകൾ 49.5 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്താണ് വിജയവും പരമ്പരയും ഉറപ്പാക്കിയത്.

വിജയം തേടിയിറങ്ങിയ ഇന്ത്യക്കായി ഓപ്പണർ യസ്തിക ഭാട്ടിയ, ക്യാപ്ടൻ രാധ യാദവ്, തനുജ കൻവർ എന്നിവർ അർധ സെഞ്ച്വറി നേടി. യസ്തികയാണ് ടോപ് സ്‌കോറർ. താരം 66 റൺസെടുത്തു. രാധ യാദവ് 60 റൺസും തനുജ 50 റൺസും അടിച്ചെടുത്തു. പ്രേമ റാവത്ത് പുറത്താകാതെ 32 റൺസും കണ്ടെത്തി.

vachakam
vachakam
vachakam

ഓസീസ് നിരയിൽ ജോർജിയ പ്രെസ്റ്റ്‌വിഡ്ജ്, അമി എഡ്ജർ, എല്ല ഹെയ്‌വാർഡ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. കിം ഗാർത് ഒരു വിക്കറ്റെടുത്തു.

നേരത്തെ മലയാളി താരം മിന്നു മണിയുടെ മികച്ച ബൗളിങാണ് ഓസീസിനെ 265ൽ ഒതുക്കിയത്. താരം 10 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. സൈമ ഠാക്കൂർ രണ്ട് വിക്കറ്റെടുത്തു. ടിറ്റസ് സാധു, രാധ യാദവ്, പ്രേമ റാവത്ത്, തനുജ കൻവർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കായി ഓപ്പണർ അലിസ ഹീലി 87 പന്തിൽ 91 റൺസെടുത്ത് ടോപ് സ്‌കോററായി. വാലറ്റത്ത് 41 റൺസെടുത്ത കിം ഗാർതാണ് തിളങ്ങിയ മറ്റൊരു താരം. എല്ല ഹെയ്‌വാർഡ് 28 റൺസുമായി പൊരുതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam