ഏഷ്യാ കപ്പില്‍ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നാലെ അടുത്ത നീക്കവുമായി ടീം ഇന്ത്യ.
ഏഷ്യാ കപ്പില്‍ഈ മാസം 28ന് നടക്കുന്ന ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്താല്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ഇന്ത്യ കിരീടം ഏറ്റുവാങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പിന്‍വലിച്ചില്ലെങ്കില്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് സമ്മാനദാന ചടങ്ങില്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റിനെ ഇന്ത്യൻ ടീമും ബഹിഷ്കരിക്കാന്‍ തയാറെടുക്കുന്നത് എന്നാണ് സൂചന.
അങ്ങനെ വന്നാല്‍ സൂപ്പര്‍ ഫോറില്‍ വീണ്ടും ഒരു തവണ കൂടി പരസ്പരം ഇരു ടീമും മത്സരിക്കേണ്ടിവരും. സൂപ്പര്‍ ഫോറില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടുക. ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാല്‍ ഫൈനലിലും ഇരു ടീമും നേര്‍ക്കുനേര്‍വരും.വരും മത്സരങ്ങളിലും പാക് കളിക്കാരുമായി ഹസ്തദാനത്തിനോ സൗഹൃദത്തിനോ ഇന്ത്യൻ താരങ്ങൾ തയാറാവില്ലെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്