ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് നിലയിൽ മാറ്റമില്ലാതെ ഇന്ത്യ

OCTOBER 6, 2025, 3:28 AM

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്നിംഗ്‌സിനും 140 റൺസിനും ജയിച്ചെങ്കിലും ഒമ്പത് ടീമുകൾ മത്സരിക്കുന്ന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്ത് തന്നെ തുടർന്ന് ഇന്ത്യൻ ടീം.

2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്ന് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി 55.56 പോയന്റ് ശതമാനവുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നത്.

വിൻഡീസിനെതിരായ വമ്പൻ ജയത്തോടെ പോയന്റ് ശതമാനം 46.67ൽ നിന്ന് 55.56 ആയി ഉയർത്താനായെന്നത് മാത്രമാണ് ഇന്ത്യക്ക് നേട്ടമായത്. രണ്ട് മത്സരങ്ങൾ മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും നേടിയ ശ്രീലങ്ക 66.67 പോയന്റ് ശതമാനവുമായി രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ കളിച്ച മൂന്ന് ടെസ്റ്റും ജയിച്ച ഓസ്‌ട്രേലിയ 100 പോയന്റ് ശതമാനവുമായി ഒന്നാം സ്ഥാനം നിലനിർത്തി.

vachakam
vachakam
vachakam

43. 33 പോയന്റ് ശതമാനമുള്ള ഇംഗ്ലണ്ട് ഇന്ത്യക്ക് പിന്നിൽ നാലാം സ്ഥാനത്ത് തുടരുമ്പോൾ 16.67 പോയന്റ് ശതമാനമുള്ള ബംഗ്ലാദേശാണ് അഞ്ചാം സ്ഥാനത്ത്. കളിച്ച നാലു മത്സരങ്ങളിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത വെസ്റ്റ് ഇൻഡീസ് ആറാം സ്ഥാനത്തും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ മത്സരം കളിക്കാത്ത ന്യൂസിലൻഡ്, പാകിസ്ഥാൻ, നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

ഒക്ടോബർ 10 മുതൽ 14 വരെ ദില്ലി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ്. ഈ മത്സരം ജയിച്ചാലും ഇന്ത്യക്ക് ശ്രീലങ്കയെ മറികടന്ന പോയന്റ് ശതമാനം ഉയർത്തി രണ്ടാമതെത്താൻ കഴിയില്ല. രണ്ടാം ടെസ്റ്റും ജയിച്ചാൽ ഇന്ത്യയുടെ പോയന്റ് ശതമാനം 61.90 ശതമാനമാകുമെങ്കിലും 66.67 പോയന്റ് ശതമാനമുള്ള ശ്രീലങ്കയെ മറികടക്കാനാവില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam