അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റിന്റെ തോൽവി.രണ്ടാം മത്സരത്തിലും ജയം നേടിയ ഓസ്‌ട്രേലിയ അവസാന മത്സരത്തിന് മുമ്പേ പരമ്പര സ്വന്തമാക്കി(20). അഡ്‌ലെയ്ഡ് ഓവൽ വേദിയായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു.
ഇന്ത്യയ്ക്കുവേണ്ടി രോഹിത്ശർമ്മ 73ഉം, ശ്രേയസ് അയ്യർ 61ഉം, അക്‌സർ പട്ടേൽ 44ഉം മാത്രമാണ് തിളങ്ങിയത്. വാലറ്റത്ത് ഹർഷിത് റാണയുടെ (24)യും അർഷദീപ് സിംഗ് (13) ചെറുത്ത് നിൽപ്പാണ് പൊരുതാനുള്ള ടോട്ടൽ ഉണ്ടാക്കിയത്. ക്യാപ്ടൻ ശുഭ്മാൻ ഗിൽ (9), വിരാട് കോഹ്ലി (0), കെ.എൽ രാഹുൽ (11), വാഷിംഗ്ടൺ സുന്ദർ (12), നിഥീഷ് റെഡ്ഡി (8) എന്നിവരാണ് മറ്റുള്ള സ്‌കോറർമാർ.
ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി തുടർച്ചയായ രണ്ടാം മത്സരത്തിലും ഡക്കായി. ഇതിന് മുമ്പ് ഇവിടെ കളിച്ച ഏകദിനത്തിൽ സെഞ്ച്വറി നേടിയ താരമാണ് കോഹ്ലി. ഇന്ത്യയെ തകർത്തത് 4 വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നർ ആദം സാംപയാണ്. സേവ്യർ ബാർട്ട്‌ലെറ്റ് 3ഉം മിച്ചൽ സ്റ്റാർക്ക് 2ഉം വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയ 46.2 ഓവറിൽ വിജയലക്ഷ്യം കണ്ടു. മാത്യു ഷോർട്ട് (74), കൂപ്പർ കൊണ്ണോലി (61), മിച്ചൽ ഓവൻ (36) എന്നിവരുടെ പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്കെത്തിച്ചത്.
മിച്ചൽ മാഷ് (11), ട്രാവിസ് ഹെഡ് (28), മാത്യു റെൻഷോ (30), അലക്‌സ് കാരി (9), സേവ്യർ ബർട്ട്‌ലെറ്റ് (3), മിച്ചൽ സ്റ്റാർക്ക്ക (4) എന്നിവരാണ് പുറത്തായത്.
ഇന്ത്യയ്ക്കുവേണ്ടി അർഷദീപ്, ഹർഷിത്‌റാണ, വാഷിംഗ്ടൺ സുന്ദർ 2 വിക്കറ്റുകൾ വീതവും, സിറാജും അക്‌സർ പട്ടേൽ ഒരോ വിക്കറ്റും നേടി.
രണ്ട് കളിയും ജയിച്ച് ഓസ്‌ട്രേലിയ 2-0 പരമ്പര സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
