ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് സെമിഫൈനലിൽ

DECEMBER 6, 2025, 7:15 AM

ക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ജൂനിയർ ഹോക്കി ലോകകപ്പ് സെമി ഫൈനലിൽ. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോൾ നേടി.

13-ാം മിനിറ്റിൽ ഗാസ്പാർഡ് ബെൽജിയത്തെ മുന്നിലെത്തിച്ചു. ഇതോടെ ഇന്ത്യ ഉണർന്നു കളിച്ചു. മൂന്നാം ക്വാർട്ടറിന്റെ അവസാനം 45-ാം മിനിറ്റിൽ രോഹിത്ത് ഇന്ത്യയ്ക്കായി വലകുലുക്കി.

നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ തിവാരിയുടെ ഗോളിൽ ഇന്ത്യ ലീഡ് നേടി. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ബെൽജിയം സമനില നേടി. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിന് ബെൽജിയത്തെ തോൽപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam