ഇന്ത്യൻ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് എ.എഫ്.സി ഏഷ്യൻകപ്പിനായുള്ള ഇന്ത്യയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ 2024 ജനുവരി 13ന് ഓസ്‌ട്രേലിയയെ ആകും നേരിടുക. ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നീ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിൽ ഉണ്ട്.
മലയാളികളായ രാഹുൽ കെ.പിയും സഹൽ അബ്ദുൽ സമദും ടീമിൽ ഇടം നേടി. സഹലിന് പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്ത താരത്തെ സ്റ്റിമാച് ടീമിൽ ഉൾപ്പെടുത്തി. രാഹുൽ അടക്കം മൂന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് സ്‌ക്വാഡിൽ ഉള്ളത്. രാഹുൽ, പ്രിതം, ഇഷാൻ പണ്ടിത എന്നിവരാണ്. ഇവർ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് ഒപ്പം ഉണ്ടാകില്ല.
ഇന്ത്യൻ ടീമംഗങ്ങൾ
ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കോട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ദീപക് താംഗ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്.
ഫോർവേഡ്‌സ്: ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, രാഹുൽ കണ്ണോലി പ്രവീൺ, സുനിൽ ഛത്തേരി, വിക്രം പർതാപ് സിംഗ്എച്ച്.
എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പ് ബി മത്സരങ്ങൾ
ജനുവരി 13, 2024: ഓസ്‌ട്രേലിയ vs ഇന്ത്യ (17:00 IST, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ)
ജനുവരി 18, 2024: ഇന്ത്യ vs ഉസ്‌ബെക്കിസ്ഥാൻ (20:00 IST, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ)
ജനുവരി 23, 2024: സിറിയ vs ഇന്ത്യ (17:00 IST, അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്