ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എ ടീമിന് തോൽവി. ഇന്ത്യ എ ടീം മുന്നോട്ടുവെച്ച 247 റൺസ് വിജയലക്ഷ്യം ഓസീസ് ഒമ്പത് വിക്കറ്റിന് മറികടന്നു.
മഴ മൂലം ഡി എൽ എസ് നിയമപ്രകാരം ചുരുക്കിയ വിജയലക്ഷ്യമായ 160 റൺസ് 16 ഓവറിലാണ് ഓസീസ് മറികടന്നത്. ഓസീസിന് വേണ്ടി മക്കെൻസി ഹാർവി 70 റൺസും കൂപ്പർ കൊനോലി 50 റൺസും നേടി.
നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി തിലക് വർമ (122 പന്തിൽ 94), റിയാൻ പരാഗ് (54 പന്തിൽ 58) മാത്രമാണ് തിളങ്ങിയത്. ശ്രേയസ് അയ്യർ എട്ട് റൺസിനും അഭിഷേക് ശർമ പൂജ്യം റൺസിനും പുറത്തായി.
ഓസീസിന് വേണ്ടി ജാക്ക് എഡ്വേർഡ്‌സ് നാല് വിക്കറ്റ് വീഴ്ത്തി. വിൽ സതർലൻഡ്, തൻവീർ സംഗ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പരമ്പരയിൽ രണ്ടാം മത്സരമാണിത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്