ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ റിഷഭ് പന്തിനെ ക്യാപ്ടനാക്കി ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുർദിന ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മാഞ്ചസ്റ്റർ ടെസ്റ്റിൽ ബാറ്റിംഗിനിടെ ക്രിസ് വോക്‌സിന്റെ പന്ത് കാലിൽ കൊണ്ടാണ് റിഷഭ് പന്തിന് പരിക്കേറ്റത്. പിന്നീട് ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് നഷ്ടമായ റിഷഭ് പന്തിന് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു.
മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് റിഷഭ് പന്ത് മത്സര ക്രിക്കറ്റിൽ തിരിച്ചെത്തുന്നത്. ഒക്ടോബർ 25ന് ആരംഭിക്കുന്ന ഡൽഹി-ഹിമാചൽപ്രദേശ് മത്സരത്തിലൂടെയാകും റിഷഭ് പന്ത് തിരിച്ചെത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. സായ് സുദർശനാണ് എ ടീമിന്റെ വൈസ് ക്യാപ്ടൻ. അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പായാണ് ചതുർദിന ടെസ്റ്റ് പരമ്പര.
രഞ്ജി ട്രോഫിയിൽ ആദ്യ മത്സരത്തിൽ തമിഴ്‌നാടിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ഇഷാൻ കിഷനെയും ടീമിലേക്ക് പരിഗണിച്ചില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം : റിഷഭ് പന്ത് (ക്യാപ്ടൻ), ആയുഷ് മാത്രെ, എൻ. ജഗദീശൻ, സായ് സുദർശൻ (വൈസ് ക്യാപ്ടൻ), ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, അൻഷുൽ കാംബോജ്, യാഷ് താക്കൂർ, ആയുഷ് ബദോനി, സാരാൻഷ് ജെയിൻ.
രണ്ടാം ചതുർദിന മത്സരത്തിനുള്ള ഇന്ത്യൻ ടീം : റിഷഭ് പന്ത് (ക്യാപ്ടൻ), കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, സായ് സുദർശൻ (വൈസ് ക്യാപ്ടൻ), ദേവ്ദത്ത് പടിക്കൽ, റുതുരാജ് ഗെയ്ക്‌വാദ്, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
