ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് നവംബര്‍ 30നും അഞ്ച് മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഡിസംബര്‍ ഒമ്പതിനുമാണ് തുടക്കം കുറിക്കുക.
ഏഷ്യ കപ്പ് ഫൈനലിന് തൊട്ടുമുമ്പ് പരിക്കേറ്റ് പിന്മാറിയ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ദേശീയ ടീമില്‍ തിരിച്ചെത്തിയേക്കും.പരിക്ക് കാരണം ഏഷ്യ കപ്പ് 2025 ഫൈനലും തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനവും അദ്ദേഹത്തിന് നഷ്ടമായിരുന്നു.
സുഖംപ്രാപിച്ച ഹാര്‍ദിക് പരിശീലനം നടത്തുന്നതിന്റെയും മകന്റെ കൂടെയും ഫാഷന്‍ മോഡല്‍ മഹിക ശര്‍മയ്‌ക്കൊപ്പവും സമയം ചെലവിടുന്നതിന്റെയും നിരവധി വീഡിയോകളും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
നെറ്റ്‌സിലും പുറത്തും ബൗള്‍ ചെയ്യുന്നതും ബാറ്റ് ചെയ്യുന്നതുമായ വീഡിയോകളും അദ്ദേഹം ഉള്‍പ്പെടുത്തി. ഫിറ്റാണെന്നും വീണ്ടും കളിക്കാന്‍ തയ്യാറാണെന്നും ഇത് സൂചിപ്പിക്കുന്നു. അഗ്നിക്ക് മുന്നില്‍ താനും മഹികയും പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോകളുമുണ്ട്.
2025 ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഹാര്‍ദികിന് പരിക്കേറ്റത്. തുടര്‍ന്ന് പാകിസ്താനെതിരായ ഫൈനലില്‍ നിന്ന് അദ്ദേഹം പുറത്തായി. ഇന്ത്യയില്‍ വച്ച് നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ കിടിലന്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഹാര്‍ദിക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
