ആവേശപ്പോരിൽ ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ

JUNE 2, 2025, 8:41 AM

നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് റോളണ്ട് ഗാരോസിൽ ഞായറാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തിൽ എലീന റൈബാക്കിനയെ ആദ്യ സെറ്റും ഒരു ബ്രേക്കും വഴങ്ങിയ ശേഷം 1-6, 6-3, 7-5 എന്ന സ്‌കോറിന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ആദ്യ സെറ്റ് 1-6ന് നഷ്ടപ്പെടുകയും രണ്ടാം സെറ്റിൽ 0-2ന് പിന്നിലാവുകയും ചെയ്തതോടെ ഇഗ സ്വിറ്റെക് മോശം ഫോമിലാണെന്ന് തോന്നിച്ചെങ്കിലും പിന്നീട് അങ്ങോട്ട് നാല് തവണ ഫ്രഞ്ച് ഓപ്പൺ ജേതാവായ താരം തന്റെ താളം കണ്ടെത്തി മികച്ച പ്രകടനത്തോടെ മത്സരം തിരിച്ചു പിടിക്കുകയും ചെയ്തു.

ഈ വിജത്തോടെ റോളണ്ട് ഗാരോസിലെ വിജയ പരമ്പര 25 മത്സരങ്ങളായി നീട്ടുകയും തുടർച്ചയായി ആറാം വർഷവും അവസാന എട്ടിൽ ഇടം നേടുകയും ചെയ്തു. ഈ വിജയം സ്വിറ്റെക്കിന്റെ കരിയറിലെ 11-ാം ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്.

vachakam
vachakam
vachakam

പാരീസിൽ തന്റെ അഞ്ചാം കിരീടത്തിനായി പോരാട്ടം തുടരുന്ന സ്വിറ്റെക് ക്വാർട്ടർ ഫൈനലിൽ ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിനയെ നേരിടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam