2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐ.സി.സി പുരുഷ ടി20 ലോകകപ്പിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐ.സി.സി ടൂർണമെന്റിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പകരം സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാൻ രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
ഇന്ത്യയിൽ കളിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐ.സി.സി തള്ളിയിരുന്നു. തുടർന്നാണ് അവരെ ഒഴിവാക്കി സ്‌കോട്ട്‌ലൻഡിനെ ഗ്രൂപ്പ് സിയിൽ ഉൾപ്പെടുത്തിയത്. അതേസമയം ബംഗ്ലാദേശിനോടുള്ള ഐ.സി.സിയുടെ നടപടി അനീതിയതാണെന്ന് പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ആരോപിച്ചു. ബംഗ്ലാദേശ് ഇല്ലെങ്കിൽ തങ്ങളും ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന സൂചനയാണ് പാകിസ്ഥാൻ നൽകുന്നത്.
പാകിസ്ഥാൻ പിന്മാറുകയാണെങ്കിൽ, അവർ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്. ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടതും ശ്രീലങ്കയിൽ കളിക്കാനായിരുന്നു. അതിനാൽ പാകിസ്ഥാന് പകരം ബംഗ്ലാദേശിനെ ടൂർണമെന്റിലേക്ക് തിരിച്ചുവിളിക്കാനുള്ള സാധ്യതയെക്കുറിച്ച് ഐ.സി.സി ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
ലോകകപ്പിൽ നിന്ന് പിന്മാറിയാൽ പാകിസ്ഥാന് കടുത്ത വിലക്കുകൾ നേരിടേണ്ടി വരുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിസിനസ് പരമ്പരകൾക്കും പി.എസ്.എല്ലിനും ഇത് തിരിച്ചടിയായേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
