11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഓറഞ്ച് ക്യാപുമായി ഹെൻറിച്ച് ക്ലാസൻ

MAY 11, 2026, 4:20 AM

ഐ.പി.എല്ലിലെ സൂപ്പർ സൺഡേ പോരാട്ടങ്ങൾ കഴിഞ്ഞപ്പോഴും റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് തലയിലുറപ്പിച്ച് ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ. 11 മത്സരങ്ങളിൽ നിന്ന് 494 റൺസുമായാണ് ഹെൻറിച്ച് ക്ലാസൻ സൂപ്പർ സൺഡേക്ക് ശേഷവും ഒന്നാം സ്ഥാനം നിലനിർത്തിയത്. 11 മത്സരങ്ങളിൽ 475 റൺസെടുത്ത ഹൈദരാബാദിന്റെ അഭിഷേക് ശർമയാണ് റൺവേട്ടക്കാരിൽ രണ്ടാമത്.

ഞായറാഴ്ച നടന്ന മത്സരങ്ങളിൽ ടോപ് ഫൈവിലെത്താൻ അവസരമുണ്ടായിരുന്ന ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസൺ, മുംബൈയുടെ റിയാൻ റിക്കിൾടൺ, ആർ.സി.ബിയുടെ വിരാട് കോഹ്ലി, ലക്‌നൗവിന്റെ മിച്ചൽ മാർഷ് എന്നിവർ നിരാശപ്പെടുത്തിയതാണ് ക്ലാസന്റെ തലയിലെ ഓറഞ്ച് ക്യാപ് ഇളകാതിരിക്കാൻ കാരണമായത്.

ലക്‌നൗവിനെതിരെ തകർത്തടിച്ച് തുടങ്ങിയ സഞ്ജു മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി 14 പന്തിൽ 28 റൺസെടുത്ത് പുറത്തായിരുന്നു. ഇതോടെ റൺവേട്ടക്കാരിൽ ഹൈദരാബാദിന്റെ ഇഷാൻ കിഷനെ(409) എട്ടാം സ്ഥാനത്തേക്ക് പിന്തള്ളി സഞ്ജു 430 റൺസുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നതാണ് ആദ്യ പത്തിലെ ഏക മാറ്റം.

vachakam
vachakam
vachakam

440 റൺസുമായി ഗുജറാത്തിന്റെ സായ് സുദർശൻ ആറാമതും ഇതേ റൺസുമായി രാജസ്ഥാന്റെ വൈഭവ് സൂര്യവംശി അഞ്ചാമതുമുള്ളപ്പോൾ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ(462), ഡൽഹി ക്യാപിറ്റൽസിന്റെ കെ.എൽ. രാഹുൽ(468) എന്നിവരാണ് യഥാക്രമം നാലും മൂന്നും സ്ഥാനങ്ങളിൽ. ആർ.സി.ബിക്കെതിരെ രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായ മുംബൈ ഇന്ത്യൻസിന്റെ റിയാൻ റിക്കിൾടൺ 382 റൺസുമായി ഒമ്പതാം സ്ഥാനത്ത് തുടരുമ്പോൾ മുംബൈക്കെതിരെ ഗോൾഡൻ ഡക്കായെങ്കിലും വിരാട് കോഹ്ലി 379 റൺസുമായി ടോപ് 10ൽ സ്ഥാനം നിലനിർത്തി.

ലക്‌നൗ ഓപ്പണർ മിച്ചൽ മാർഷിന് ടോപ് 10ൽ എത്താൻ അവസരമുണ്ടായിരുന്നെങ്കിലും ചെന്നൈക്കെതിരെ 10 റൺസെടുത്ത് പുറത്തായ മാർഷ് 377 റൺസുമായി 12-ാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ തിളങ്ങിയാൽ 377 റൺസുമായി 11-ാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്‌സിന്റെ കൂപ്പർ കൊണോലിക്കും 364 റൺസുമായി 13-ാം സ്ഥാനത്തുള്ള പ്രഭ്‌സിമ്രാൻ സിംഗിനും ടോപ് 10ൽ എത്താൻ അവസരമുണ്ട്. 468 റൺസുമായി മൂന്നാം സ്ഥാനത്തുള്ള ഡൽഹിയുടെ കെ.എൽ. രാഹുലിന് ക്ലാസനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കാനും ഇന്ന് അവസരമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam