സ്പാനിഷ് ഹെഡ് കോച്ച് ജെറാർഡ് സരഗോസയും അസിസ്റ്റന്റ് കോച്ച് സെബാസ്റ്റ്യൻ വെഗ, കണ്ടീഷനിംഗ് കോച്ച് ഇയോനിസ് ഗ്കിയോകാസ് എന്നിവരുമായി ബെംഗളൂരു എഫ്.സി.
(ബി.എഫ്.സി.) പരസ്പര ധാരണയോടെ വേർപിരിഞ്ഞു.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ.) കപ്പ് ഫൈനലിലേക്ക് ടീമിനെ നയിക്കുകയും 2023 ഡിസംബറിൽ ഹെഡ് കോച്ചായി നിയമിതനാവുകയും ചെയ്ത സരഗോസ, ഐ.എസ്.എല്ലിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടയിലാണ് ക്ലബ് വിടാൻ തീരുമാനിച്ചത്.
ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നാലെ, അസിസ്റ്റന്റ് കോച്ച് റെനെഡി സിംഗിനെ ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ബെംഗളൂരു എഫ്‌സിയുടെ ഇടക്കാല കോച്ചായി നിയമിച്ചു. മുൻപ് ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ ഇടക്കാല ഹെഡ് കോച്ചായുള്ള പരിചയം ഉൾപ്പെടെ, വലിയ അനുഭവസമ്പത്തുള്ള വ്യക്തിയാണ് റെനഡി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
