ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ.
ലോകകപ്പിന് മുന്നോടിയായി വാംഖഡെ സ്റ്റേഡിയത്തിൽ കഠിനമായ പരിശീലനത്തിലേർപ്പെട്ടപ്പോൾ തനിക്ക് എല്ലാ സഹയവും നൽകിയ ഗ്രൗണ്ട് സ്റ്റാഫിന് ലക്ഷങ്ങളുടെ സമ്മാനം നൽകിയാണ് ഹാർദിക് വാക്കുപാലിച്ചത്.
ഐ.പി.എല്ലിന് മുന്നോടിയായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പതിനൊന്നോളം ഗ്രൗണ്ട് സ്റ്റാഫിന് ഓരോരുത്തർക്കും 10 ലക്ഷം രൂപയുടെ ചെക്കും മറ്റ് നിരവധി സമ്മാനങ്ങളും നൽകിയാണ് ഹാർദിക് ആരാധകരുടെ ഹൃദയം തൊട്ടത്.
പലപ്പോഴും രാത്രി വൈകിയും നീണ്ടുനിന്നിരുന്ന പരിശീലന സെഷനുകളിൽ ഹാർദിക്കിന് എല്ലാവിധ പിന്തുണയും നൽകിയത് ഇവിടുത്തെ ഗ്രൗണ്ട് സ്റ്റാഫായിരുന്നു. അന്ന് അവർക്ക് നൽകിയ ഉറപ്പാണ് ലോകകപ്പ് വിജയത്തിന് ശേഷം ഹാർദിക് പാലിച്ചത്.
വ്യാഴാഴ്ച വാംഖഡെയിലെത്തിയപ്പോഴാണ് ഹാർദിക് ഗ്രൗണ്ട് സ്റ്റാഫിന് ഓരോരുത്തർക്കും 10 ലക്ഷം രൂപയുടെ ചെക്ക് കൈ മാറിയത്. വാംഖഡെയിൽ നടന്ന ആവേശകരമായ സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്തായിരുന്നു ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയത്. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ ഹാർദിക്കിന്റെ പ്രകടനം നിർണ്ണായകമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
