ലണ്ടന്‍: വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ (ഡബ്ല്യുസിഎല്‍- 2025) ഞായറാഴ്ച നടക്കാനിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കിയേക്കും. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവര്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് ഇതിനകം പിന്മാറി. പാകിസ്ഥാനെതിരെ കളിക്കുന്നതിന് ഇന്ത്യന്‍ ഡബ്യുസിഎല്‍ ടീം താരങ്ങളെ ആരാധകര്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
പഹല്‍ഗാം ഭീകരാക്രമണത്തെയടക്കം ന്യായീകരിച്ച ഷാഹിദ് അഫ്രീദിയും പാകിസ്ഥാന്‍ ടീമിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശനം ശക്തമായത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ ഡബ്യുസിഎല്‍ ക്യാപ്റ്റന്‍ യുവരാജ് സിംഗ്, ശിഖര്‍ ധവാന്‍ എന്നിവരും അഫ്രീദിയടക്കമുള്ളവരുമായി സോഷ്യല്‍ മീഡിയയില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
ജൂലൈ 20 ഞായറ്‌ഴ്ച ഇന്ത്യന്‍ സമയം രാത്രി 9:00 നാണ് മല്‍സരം ആരംഭിക്കേണ്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റ് ഇന്ത്യന്‍ കളിക്കാരും മത്സരത്തില്‍ നിന്ന് പിന്മാറിയേക്കും. സ്വതന്ത്ര ടൂര്‍ണമെന്റായതിനാല്‍ ബിസിസിഐയെ പ്രതിനിധീകരിച്ചല്ല യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീം യുകെയിലെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്