അഭിഷേക് പോറലിനെതിരെ പീഡന പരാതി, അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശം

JULY 21, 2026, 8:18 AM

മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററായ അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ബലാത്സംഗ കുറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പരാതിയിലുള്ളത്. വൈകാതെ ക്രിക്കറ്റ് താരം അഭിഷേക് പോറലിനൊപ്പം മറ്റൊരു പ്രതിയെയും ഉടൻ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ജൂണിൽ തന്നെ ബംഗാൾ പോലീസിൽ പരാതി ലഭിച്ചിരുന്നു.

ഇന്ത്യ എ ടീമിനൊപ്പം യു.കെയിലും ഓസ്‌ട്രേലിയയിലും പര്യടനം നടത്തിയിട്ടുള്ള പോറൽ, തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഹൂഗ്ലി ജില്ലയിലെ മോഗ്ര പോലീസ് സ്റ്റേഷനിൽ യുവതിയും അമ്മയുമാണ് പരാതി നൽകിയത്. ഇതിനുപിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി താനും പോറലും പ്രണയത്തിലായിരുന്നുവെന്നും, കഴിഞ്ഞ വർഷം ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും അതിനുശേഷം ക്രിക്കറ്റ് താരം തന്നിൽ നിന്ന് അകലാൻ തുടങ്ങിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

vachakam
vachakam
vachakam

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇപ്പോൾ അദ്ദേഹം അതിന് തയ്യാറാകുന്നില്ലെന്നും യുവതി ആരോപിക്കുന്നു. വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും തന്നെ മർദ്ദിച്ചതിനും ക്രിമിനൽ ഭീഷണിപ്പെടുത്തിയതിനും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. നിലവിൽ ബെംഗളൂരുവിലുള്ള പോറൽ ആരോപണങ്ങൾ നിഷേധിക്കുകയും അവ അടിസ്ഥാനരഹിതമാണെന്ന് പറയുകയും ചെയ്തു. പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോറലിന്റെ വാക്കുകൾ... ''ഞാൻ ഇപ്പോൾ നന്നായി കളിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ പല കാര്യങ്ങളും ഉയർന്നുവരുന്നുണ്ട്.'' മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം വിശദമായി പ്രതികരിക്കുമെന്നും 23കാരനായ താരം വ്യക്തമാക്കി.

ഇടംകൈയ്യൻ ബാറ്ററായ പോറൽ 2023 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 108 റൺസ് അദ്ദേഹം നേടിയിരുന്നു. 2021-22 സീസണിലാണ് ബംഗാളിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 23 ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam