ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെന്‍ മാക്സ്‌വെൽ. ഓസ്ട്രേലിയക്കായി 149 മത്സരങ്ങളിൽ നിന്ന് 3990 റൺസും 77 വിക്കറ്റും നേടി.
2023 ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മാക്സ്വെല്ലിന്റെ പ്രകടനം ലോക ക്രിക്കറ്റിലെ തന്നെ അത്യുജ്ജല ഇന്നിംഗ്സുകളിൽ ഒന്നാണ്.
2027 ലോകകപ്പ് മുന്നിൽ കണ്ട് യുവതാരങ്ങൾക്കായി വഴിമാറികൊടുക്കുന്നുവെന്നാണ് ഗ്ലെൻ മാക്സ്‍വെല്ലിന്റെ വാക്കുകൾ. ട്വന്റി 20 ക്രിക്കറ്റിൽ തുടരുമെന്നും താരം അറിയിച്ചിട്ടുണ്ട്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ജോർജ് ബെയ്ലിയുമായി സംസാരിച്ച ശേഷമാണ് വിരമിക്കൽ പ്രഖ്യാപനമെന്ന് മാക്സ്‍വെൽ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്